Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 2.75 ലക്ഷം പിന്നിട്ടു; 40 ലക്ഷത്തിലധികം രോഗബാധിതര്‍

Published

|

Last Updated

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം ഇറ്റലിയാണ്. മുപ്പതിനായിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.

അമേരിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്.വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 56,000 കവിഞ്ഞു

---- facebook comment plugin here -----

Latest