Connect with us

Covid19

കോവിഡ് ലക്ഷണങ്ങളുമായി പരിശോധനക്കെത്തിയ തമിഴ്നാട് സ്വദേശി കോവിഡ് ഒ.പി യിൽ നിന്നും മുങ്ങി

Published

|

Last Updated

അമ്പലപ്പുഴ | കോവിഡ് ലക്ഷണങ്ങളുമായി പരിശോധനക്കെത്തിയ തമിഴ്നാട് സ്വദേശി കോവിഡ് ഒ.പി യിൽ നിന്നും മുങ്ങി. ഹൗസ് ബോട്ട് ജീവനക്കാരനായ തമിഴ്നാട് ഈ റോഡ് അണ്ണാ നഗർ പൂവരശൻ ( 22) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ഒ.പി യിൽ നിന്നും വൈകിട്ട് 7ഓടെ മുങ്ങിയത്.
ആലപ്പുഴ പുന്നമടയിലെ  ഹൗസ് ബോട്ട് ജീവനക്കാരനായ ഇയാൾ മൂന്ന് മാസങ്ങൾക്ക് മുമ്പ് ചെന്നയിലേക്ക് മടങ്ങുകയും പിന്നീട് ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയുമായിരുന്നു. തുടർന്ന് ഇയാളും കൂടെ ജോലി ചെയ്യുന്ന ഒരു ബീഹാർ സ്വദേശിയു‌ം ആലപ്പുഴ പുന്നമടയിൽ പുലർച്ചയോടെ കറങ്ങി നടക്കുന്നതു കണ്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് ജില്ലാ ആശുപത്രിയിൽ അറിയിച്ചു. അവിടെ നിന്ന് ആംബുലൻസ് വരുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ഒ.പി യിൽ എത്തിക്കുകയുമായിരുന്നു.
ഇരുവരുടേയും സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം ആലപ്പുഴയിലുള്ള ക്വാറൻ്റെെൻ കേന്ദ്രത്തിലേക്കു മാറ്റുവാനായി ആംബുലൻസ് വരാൻ കാത്തിരിക്കുന്നതിനിടെ രാത്രി 7 ഓടെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയ്യാൾ രക്ഷപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ആലപ്പുഴയിലുള്ള കോറൻ്റെെൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയ്യാളെ കണ്ടെത്തുന്നതിനായി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ ആരംഭിച്ചു.

Latest