Connect with us

National

തമിഴ്നാട്ടിൽ 600 പേർക്ക് കൂടി കൊവിഡ്

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 59,203 ആയി. രാജ്യത്ത് രോഗം ബാധിച്ച് 1,980 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 19,063 പേർ. ഇന്നലെ ഇവിടെ 1,089 പേർ രോഗബാധിതരായി. 731 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഗുജറാത്തിൽ 390 പേർക്കും തമിഴ്‌നാട്ടിൽ 600 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 7,403 ആയി. ഇന്നലെ 24 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 449. തമിഴ്‌നാട്ടിൽ രോഗികൾ 6,009. ഇന്നലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. ആകെ മരണം 40.

Latest