Connect with us

Covid19

വിദേശങ്ങളില്‍ കഴിയുന്ന ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി/റിയാദ് | വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഗര്‍ഭിണികളെ അടിയന്തരമായി ഇന്ത്യയിലെത്തിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി പേരാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയത്.

സഊദി അറേബ്യയില്‍ ജോലിചെയ്യുന്ന 17 മലയാളി നഴ്‌സുമാരും ഒരു ഡോക്ടറുമടങ്ങിയ സംഘമാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിച്ച കോടതി സുപ്രീം കോടതി ആറ് മാസം പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കി അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ: ഇന്ദിര ജയ്സിംഗ്, അഡ്വ: ജോസ് എബ്രഹാം ഹാജരായി.