Connect with us

Covid19

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പില്‍ 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തസ്തികകളില്‍ എന്‍ എച്ച് എം മുഖാന്തിരം നിയമനം നടത്തി വരികയാണ്.

704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്നീഷ്യന്‍മാര്‍, 292 ജെ.എച്ച്.ഐ.മാര്‍, 317 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിങ്ങനെ വിവിധ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. 1390 പേരെ ഇതിനകം തന്നെ നിയമിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതക്കനുസരിച്ച് നിയമിച്ചു വരികയാണ്. നേരത്തെ 276 ഡോക്ടര്‍മാരെ പി എസ് സി വഴി അടിയന്തരമായി നിയമിച്ചിരുന്നു.

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരികയാണ്. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചിട്ടുണ്ട്.
ഇതിനു പുറമെ, അഡ്ഹോക്ക് നിയമനവും നടത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയതായി താത്ക്കാലിക ജീവനക്കാരെക്കൂടി നിയമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest