Connect with us

Uae

കൊല്ലം സ്വദേശി അബൂദബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

അബൂദബി | മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60) മരിച്ചത്. ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു.

അബൂദബിയിലെ ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: മഞ്ജു. മകന്‍: മുഹമ്മദ് തുഷാര്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest