Connect with us

Covid19

കൊവിഡ്: മലപ്പുറം പാണ്ടിക്കാട് സ്വദേശി മക്കയില്‍ മരിച്ചു

Published

|

Last Updated

മക്ക | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) ആണ് മരിച്ചത്. ഇതോടെ സഊദിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി. മക്കയിലെ അജിയാദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ശബ്‌ന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു,

മദീനയിലായിരുന്നു സഊദിയിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41), വിജയകുമാരന്‍ നായര്‍ (51) എന്നിവര്‍ റിയാദിലും, മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്‌ലിയാര്‍ (57) മക്കയിലും, ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51) ഉനൈസയിലും, മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) ജിദ്ദയിലും, മലപ്പുറം മക്കരപ്പറമ്പ് സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബൂബക്കര്‍ (59) മദീനയിലും മരിച്ചു.

Latest