Connect with us

Covid19

കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു

Published

|

Last Updated

മംഗളൂരു| ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന കേരളത്തിലേക്ക് തിരിച്ച മലയാളികെ കര്‍ണാട സര്‍ക്കാര്‍ അവരുടെ അതിര്‍ത്തിയില്‍ തടയുന്തായി പരാതി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചവരെയാണ് ഇന്ന് കര്‍ണാടക ഷിരൂര്‍ ചെക്‌പോസ്റ്റില്‍ തടഞ്ഞത്. കേരളം അനുവദിച്ച പാസുമായി സ്വന്തം വാഹനത്തിലെത്തിയ 40 ഓളം മലയാളികളാണ് കുടുങ്ങിയത്.

ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകത്തിലേക്ക് കടക്കാന്‍ ജില്ല കലക്ടര്‍മാരുടെ അനുമതി നിര്‍ബന്ധമാണ്. ഇതാണ് ചെക്‌പോസ്റ്റില്‍ തടയാന്‍ കാരണം എന്നാണ് പറയുന്നത്.
അതേസമയം, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്നും വന്നവരെ കളിയിക്കാവിള അതിര്‍ത്തിയില്‍ നിന്ന് കടത്തിവിട്ടില്ല. ഇവര്‍ യാത്ര പുറപ്പെട്ട ജില്ലയിലെ കലക്ടറുടെ അനുമതി പത്രം ഇല്ലാതിരുന്നത് കൊണ്ടാണ് അതിര്‍ത്തിയില്‍ തടഞ്ഞത്. എന്നാല്‍ അപേക്ഷിച്ച് മണിക്കൂറുകള്‍ക്കം പാസ് നല്‍കി തമിഴ്‌നാട് പിന്നീട് ഇവരെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു.

അതിനിടെ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

 

 

Latest