Connect with us

Uae

കല്‍പകഞ്ചേരി സ്വദേശി അല്‍ ഐനില്‍ കൊവിഡ് ബാധിച്ചു മരിച്ചു

Published

|

Last Updated

അബുദാബി | കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം കല്‍പകഞ്ചേരി പറവന്നൂര്‍ സ്വദേശി കായല്‍മഠത്തില്‍ അബ്ദു സമദ് (53) അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ചു.

ഭാര്യ : മുംതാസ്. മക്കള്‍ : മുഫീദ, ഡാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ : ആനീസ് ആസാദ്. കായല്‍ മഠത്തില്‍ ഹൈദര്‍- നഫീസ ദമ്പതികളുടെ മകനാണ്.
അബുദാബി ഗയാത്തിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അബുദാബി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു.