തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിന്‍ റദ്ദാക്കി

Posted on: May 4, 2020 12:25 pm | Last updated: May 4, 2020 at 12:25 pm

മലപ്പുറം |  തിരൂരില്‍ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് ഉച്ചക്ക്  രണ്ടിന് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി (എന്‍ ഒ സി) ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാന്‍ കാരണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നതായും ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിഥി തൊഴിലാളികള്‍ക്കായി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു