Connect with us

Covid19

നിര്‍ധന അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കും: സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്ക്ഡൗണിനിടെ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ യാത്രാകൂലി വാങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി. തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ അറിയിച്ചു. ഇത് സംബന്ധിച്ച് അതത് പി സി സികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണ്. തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിത്.

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്.ഈ സര്‍ക്കാറാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവരെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest