Connect with us

National

അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്പയിന്‍

Published

|

Last Updated

മുംബൈ |  വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചെന്ന പരാതിയില്‍ റിപബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്പയിന്‍. അറസ്റ്റ് അര്‍ണബ് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാമ്പയിന്‍ ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. അര്‍ണബ് ചാനല്‍ ചര്‍ച്ചയില്‍ ഉപയോഗിക്കുന്ന “ദി നേഷന്‍സ് വാണ്ട്‌സ് ടു നോ” എന്ന വാചകവും ചേര്‍ത്താണ് പലരുടേയും ട്വീറ്റ്.
നേരത്തെ ചാനലിലൂടെ വിദ്വേഷപ്രചരണങ്ങള്‍ നടത്തിയതിന് അര്‍ണബിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിലായിരുന്നു കേസ്.

പല്‍ഘാര്‍ ആള്‍ക്കൂട്ട കൊലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അര്‍ണാബ് പ്രചാരണം നടത്തിയിരുന്നു. ഈ വിഷയത്തില്‍ ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കോം എന്നിവര്‍ വിദ്വേഷ പ്രചാരണം ആരോപിച്ച് നല്‍കിയ പരാതിയിലും അര്‍ണബിനെതിരെ കേസുണ്ട്.