Connect with us

Covid19

കൊവിഡ് പോരാളികള്‍ക്ക് ആദരം ; ഫ്‌ളൈ പാസ്റ്റും കപ്പലുകളില്‍ ദീപം തെളിയിക്കലുമായി സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും പോരാളികള്‍ക്കും ആദരമര്‍പ്പിച്ച് സൈന്യം. വ്യോമസേന ഫ്‌ളൈ പാസ്റ്റ് നടത്തിയും നാവിക സേന കപ്പലുകളില്‍ ദീപം തെളിയിച്ചുമാണ് ആദരിക്കല്‍ നടത്തിയത്. കശ്മീരിലെ
ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ആസമിലെ
ദിബ്രുഗഡ് മുതല്‍ ഗുജറാത്തിലെ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഫ്‌ളൈ പാസ്റ്റ് നടത്തുന്നത്. കൊവിഡ് ആശുപത്രികള്‍ക്കു മുകളില്‍ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തി. മിഗ്, ജഗ്വാര്‍, സുഖോയ് യുദ്ധ വിമാനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പോരാളികള്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് സൈന്യത്തിന്റെ നടപടി. കേരളത്തില്‍ ഇന്ന് തീരദേശ സേനയും ഇതുപോലുള്ള ആദരിക്കല്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സന്ധ്യക്ക് 6.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും ഈ പരിപാടി. ഇതിന്റെ ഭാഗമായി ശംഖുമുഖത്ത് യുദ്ധക്കപ്പലുകളില്‍ ദീപം തെളിയിക്കും.

Latest