Connect with us

Covid19

സഊദിയില്‍ ആദ്യ ലോക്ക് ഡൗണ്‍ പ്രദേശം തുറന്നു

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്ത ഖത്തീഫ് ഗവര്‍ണറേറ്റിലെ പ്രദേശങ്ങള്‍ വ്യാഴാഴ്ച തുറന്നു കൊടുത്തു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് പുറത്ത് പോകുന്നതിന് അനുവദിച്ചിരിക്കിക്കുന്ന സമയം. കര്‍ഫ്യുവില്‍ ഇളവുകളുള്ള സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഖത്തീഫിലായിരുന്നു. 2020 മാര്‍ച്ച് എട്ടിനാണ് ഈ പ്രദേശത്ത് സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഖത്തീഫ്, സൈഹാത്ത്, സഫ്വ എന്നിവിടങ്ങളില്‍ തുടരുകയാണ്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇവിടങ്ങള്‍ അടച്ചിട്ടിരുന്നത്. ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തീഫ് മേഖലയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിക്കുകയും 217 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇരുപത് പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗബാധ കണ്ടെത്തിയ സമയം തന്നെ മേഖലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ രോഗ വ്യാപനം തടയാനായി.

---- facebook comment plugin here -----

Latest