Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്ച ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെച്ചാകും വിതരണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്തത്. ഇതിനാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് സര്‍ക്കാറിന് അനുമതി നല്‍കുന്നതെന്നും ധനമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

സാലറി ചാലഞ്ച് പ്രതിപക്ഷത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് മാറ്റിവെച്ചത്. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ തങ്ങളുടെ ഭരണഘടനാപരമായ ബാധ്യത കേന്ദ്രം നിര്‍വഹിക്കണം. അതിഥി തൊഴിലാളികള്‍ക്ക് മടങ്ങേണ്ടതിന് വേണ്ട സൗകര്യം ഒരുക്കേണ്ടത് കേന്ദ്രമാണ്. കേന്ദ്രത്തിന്റെ ചുമതല സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കരുതെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.

 

 

Latest