Connect with us

Covid19

ലോകത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തോളം കൊവിഡ് മരണം

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡ് മാഹാമാരി ബാധിച്ച് ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മിരിച്ചത് ഏഴായിരത്തോളം പേര്‍. മരണ സംഖ്യയും രോഗ ബാധിതരുടെ എണ്ണവും വലിയ തോതില്‍ ഉയരുകയാണ്. ഇതിനകം 227,247 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 24 മണിക്കൂറിനിടെ 81,000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയിലേയും ബ്രിട്ടനിലേയും ഗുരുതരാവസ്ഥക്ക് ഒരു മാറ്റവുമില്ല. 24 മണിക്കൂറിനുള്ളില്‍ യു എസില്‍ 2,390 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു.

ബ്രിട്ടണില്‍ 24 മണിക്കൂറിനുള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി വര്‍ധിച്ചു. അതേസമയം വൈറസ് ഏറെനാശം വിതച്ച സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞു.

2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആയി. സ്‌പെയ്‌നില്‍ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു. ബെല്‍ജിയത്തില്‍ 7501 പേരും ജര്‍മനിയില്‍ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലില്‍ 5500 പിന്നിട്ടു.

ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ സ്‌പെയ്‌നാണ് മുന്നില്‍. 1.32 ലക്ഷം രോഗികള്‍ സ്‌പെയ്‌നില്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

Latest