Connect with us

National

ലോക്ക്ഡൗണിനെത്തുടര്‍ന്ന് 12 കോടിയോളം കൂലിത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി

Published

|

Last Updated

ബെംഗളൂരു  |കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പത്ത് കോടി മുതല്‍ 12 കോടി വരെ ദിവസ വേതന തൊഴിലാളികള്‍ക്ക് ജോലിയില്ലാതായെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സ്റ്റാഫിങ് ഏജന്‍സികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വരുന്ന സാമ്പത്തിക പാദത്തിലും തൊഴിലുകള്‍ ഇടിയുമെന്നാണ് വിവരം. വരാനിരിക്കുന്ന ഉത്സവ സീസണുകളില്‍ ഉപഭോഗം വര്‍ധിക്കുകയാണെങ്കില്‍ മാത്രമേ ഈ കൂലിത്തൊഴിലാളികളുടെ കാര്യത്തിലും ഭേദപ്പെട്ട മാറ്റം ഉണ്ടാവൂ. ഇപ്പോള്‍ ജോലിയും കൂലിയുമില്ലാതായ സാധാരണക്കാരില്‍ 80 ശതമാനത്തോളം പേരും വ്യവസായ മേഖലയില്‍ നിന്നുള്ളവരാണ്.

മാര്‍ച്ച് 25 നാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്.

Latest