Connect with us

Kerala

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം | മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. തിരിച്ച് വരാനാഗ്രഹിക്കുന്നവര്‍ www.registernorkaroots.org
എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രര്‍ ചെയ്യണം. കേരളത്തിലെത്തുമ്പോള്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തീര്‍ത്ഥാടനത്തിന് പോയവര്‍, കൃഷിപ്പണിക്ക് പോയവര്‍, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ഥികള്‍, റിട്ടയര്‍ ചെയ്തവര്‍ എന്നിവര്‍ക്കാവും ആദ്യ പരിഗണന. അതേസമയം, പ്രവാസികള്‍ക്കായുള്ള രജിസ്‌ട്രേഷനും തുടരുകയാണ്.

Latest