Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു; മരണ സംഖ്യ രണ്ട് ലക്ഷം കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 31,37,761 ആയി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരത്തിലേക്ക്. ഇന്നലെ 2,470 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മരണസംഖ്യ 59,266 ആയി. കൊവിഡ് രോഗികളുടെ എണ്ണം യുഎസില്‍ മാത്രം പത്തു ലക്ഷം കവിഞ്ഞു. .

സ്‌പെയിന്‍ 2,32,128, ഇറ്റലി 2,01,505, ഫ്രാന്‍സ് 1,65,911, ജര്‍മനി 1,59,912, ബ്രിട്ടന്‍ 1,61,145, തുര്‍ക്കി 1,14,653, ഇറാന്‍ 92,584, റഷ്യ 93,558 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം

ഈ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ്. സ്‌പെയിന്‍ 23,822, ഇറ്റലി 27,359, ഫ്രാന്‍സ് 23,660, ജര്‍മനി 6,314, ബ്രിട്ടന്‍ 21,678, തുര്‍ക്കി 2,992, ഇറാന്‍ 5,877, റഷ്യ 867.

Latest