Connect with us

International

സിറിയന്‍ നഗരത്തില്‍ സ്‌ഫോടനം; 11 കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബെയ്‌റൂട്ട് | സിറിയന്‍ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കൊല്ലപ്പെട്ട 40 പേരില്‍ 11 പേര്‍ കുട്ടികളാണ്. 47 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായും തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.മരണസംഖ്യ ഉയര്‍ന്നേക്കും