Connect with us

Covid19

ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ; പ്രതിഫലിക്കുന്നത് സംസ്ഥാനത്തെ ചിലരുടെ മാനസികാവസ്ഥ: ഐസക്

Published

|

Last Updated

തിരുവനന്തപുരം | ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സംസ്ഥാനത്തെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ധനവകുപ്പു മന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏതെല്ലാം രീതിയില്‍ ദുര്‍ബലപ്പെടുത്താം, സര്‍ക്കാറുമായി ഏതൊക്കെ വിധത്തില്‍ നിസ്സഹകരിക്കാം എന്നൊക്കെയാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. കേരളത്തിന്റെ ഐക്യത്തെ ലോകമാകെ പ്രകീര്‍ത്തിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.

കോടതി ഉത്തരവ് സംബന്ധിച്ച് വിധിപകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

Latest