Connect with us

Covid19

കൊവിഡ്: മൂന്ന് ദിവസത്തിനിടെ മൂന്ന് പോലീസുകാര്‍ മരിച്ചു; മുംബൈ പോലീസില്‍ കൂട്ട അവധിക്കു നിര്‍ദേശം

Published

|

Last Updated

മുംബൈ | കൊവിഡ് ബാധിച്ച് മുംബൈ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസത്തിനിടെ മരിച്ചതോടെ കൂട്ട അവധിക്ക് നിര്‍ദേശിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്. 55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി അവധിയില്‍ പോകണമെന്നാണ് നിര്‍ദേശം. പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം കുത്തനെ കൂടിയത് കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മരിച്ച മൂന്നു പോലീസുകാര്‍ക്കും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു. ഡ്യൂട്ടി സമയത്തിലും കവിഞ്ഞ് ഇവര്‍ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്.

56 വയസ്സുള്ള ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളാണ് മുംബൈയില്‍ ഏറ്റവുമവസാനം കൊവിഡിന് കീഴടങ്ങി മരിച്ചത്. കെ ഇ എം ആശുപത്രിയില്‍ വച്ചാണ് മരണം. അസുഖ ബാധിതനായ ഇദ്ദേഹത്തിന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതായി ആരോപണമുണ്ട്. ഇതിനു ശേഷമാണ് കെ ഇ എം ആശുപത്രിയിലെത്തിച്ചത്. പോലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും മഹാരാഷ്ട്രയില്‍ കൃത്യമായ ചികിത്സ കിട്ടുന്നില്ലെന്ന് വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍.

മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഈ ഗണത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ചാല്‍ അനുവദിക്കണമെന്നും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മുംബൈ പോലീസ് വക്താവ് ഡി സി പി. പ്രണയ് അശോക് വ്യക്തമാക്കി.
55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും നിലവില്‍ അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുമെന്നും ഡി സി പി അറിയിച്ചു.

വകോല പൊലീസ് സ്റ്റേഷനിലെ 56കാരനാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് ഏറ്റവും ആദ്യം മരിച്ച പോലീസുകാരന്‍. ഏപ്രില്‍ 22-നാണ് ഇദ്ദേഹത്തിന് അസുഖം സ്ഥിരീകരിക്കുന്നത്. 25 ന് മരിച്ചു. രണ്ടാമതു മരിച്ച പോലീസ് കോണ്‍സ്റ്റബിള്‍ 53 വയസ്സുള്ളയാളാണ്. ഏപ്രില്‍ 23ന് ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം 26ന് മരിച്ചു. അര്‍ബുദ രോഗം ഭേദമായ ആള്‍ കൂടിയാണ് ഈ പോലീസുകാരന്‍.

---- facebook comment plugin here -----

Latest