Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 28,380 ആയി; മരണം 886

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,380 ആയി. 886 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 21,132 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 6361 പേര്‍ക്ക് രോഗം ഭേദമായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8068 ആയി. 342 പേര്‍ മരിച്ചു. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 3301 രോഗികള്‍. 151 മരണം. ഡല്‍ഹിയില്‍ 2918 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 54 പേര്‍ മരിച്ചു.

നേരത്തെ കേസുകളുള്ള രാജ്യത്തെ 16 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 85 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 22.17 ശതമാനമായി ഉയര്‍ന്നതായും ലവ് അഗര്‍വാള്‍ പറഞ്ഞു.

എസ്. സംസ്ഥാനത്തിന്റെ പേര് / യുടി ആകെ സ്ഥിരീകരിച്ച കേസുകൾ (111 വിദേശ പൗരന്മാർ ഉൾപ്പെടെ) സുഖപ്പെടുത്തി / ഡിസ്ചാർജ് ചെയ്തു /
മൈഗ്രേറ്റുചെയ്തു
മരണം
1 ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 33 11 0
2 ആന്ധ്രപ്രദേശ് 1177 235 31
3 അരുണാചൽ പ്രദേശ് 1 1 0
4 അസം 36 27 1
5 ബീഹാർ 277 56 2
6 ചണ്ഡിഗഡ് 30 17 0
7 ഛത്തീസ്ഗഡ് 37 32 0
8 ദില്ലി 2918 877 54
9 ഗോവ 7 7 0
10 ഗുജറാത്ത് 3301 313 151
11 ഹരിയാന 289 176 3
12 ഹിമാചൽ പ്രദേശ് 40 22 1
13 ജമ്മു കശ്മീർ 523 137 6
14 ജർഖണ്ഡ് 82 13 3
15 കർണാടക 511 188 20
16 കേരളം 469 342 4
17 ലഡാക്ക് 20 14 0
18 മധ്യപ്രദേശ് 2168 302 106
19 മഹാരാഷ്ട്ര 8068 1188 342
20 മണിപ്പൂർ 2 2 0
21 മേഘാലയ 12 0 1
22 മിസോറം 1 0 0
23 ഒഡീഷ 108 35 1
24 പുതുച്ചേരി 8 3 0
25 പഞ്ചാബ് 313 71 18
26 രാജസ്ഥാൻ 2185 518 41
27 തമിഴ്‌നാട് 1885 1020 24
28 തെലങ്കാന 1002 280 26
29 ത്രിപുര 2 2 0
30 ഉത്തരാഖണ്ഡ് 51 33 0
31 ഉത്തർപ്രദേശ് 1955 335 31
32 പശ്ചിമ ബംഗാൾ 649 105 20
ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 28380 * 6362 886