Connect with us

Covid19

ജര്‍മനിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ചങ്ങനാശ്ശേരി |  കൊവിഡ് 19 വൈറസ് ബാധിച്ച് ജര്‍മനിയില്‍ മലയാളി നഴ്‌സ് മരിച്ചു. ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളിയില്‍ ജോയിയുടെ ഭാര്യ പ്രിന്‍സി (54)യാണ് മരിച്ചത്. കഴിഞ്ഞ 36 വര്‍ഷമായി പ്രിന്‍സി ജര്‍മനിയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രിന്‍സി ചികിത്സയിലായിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രാകരം ജര്‍മനിയില്‍ നടക്കും.
അങ്കമാലി മുക്കന്നൂര്‍ പാലിമറ്റം കുടുംബാംഗമാണ് പ്രിന്‍സി. ഏക മകള്‍ ആതിര.

 

---- facebook comment plugin here -----

Latest