Connect with us

Covid19

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കും; രാജസ്ഥാന്‍ മുഖ്യമന്ത്രി

Published

|

Last Updated

ജയ്പൂര്‍ | രാജ്യത്ത് ഹോട്ട് സ്‌പോട്ടല്ലാത്ത മേഖലകളില്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവട സ്ഥാപനങ്ങളും വ്യവസായങ്ങളും തുറക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ജനം പട്ടിണി കൊണ്ട് മരിക്കും. കൊവിഡ് മൂലം എത്ര ആളുകള്‍ മരിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ ഈ അവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ പട്ടിണി മരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്താനിരിക്കെയാണ് അശോക് ഗെലോട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ലോക്ഡൗണില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി വ്യവസായങ്ങള്‍ക്കും ഷോപ്പുകള്‍ക്കും ചില ഇളവുകള്‍ കൊടുത്തത് നല്ലതാണെങ്കിലും കൂടുതല്‍ മേഖലകള്‍ തുറക്കപ്പെടണം. സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനം പൂജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വരുമാനം ഇല്ലാതെ എങ്ങനെയാണ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുക?. ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും പണമില്ലെന്നും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേതനം തീര്‍ച്ചയായും കൊടുക്കണമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.