Connect with us

Covid19

പ്രവാസികളുടെ വിഷയത്തില്‍ ഇടപെടല്‍ തുടരുന്നു, നിര്‍ധന രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികളുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. ക്ലിയറന്‍സിന് എംബസികള്‍ക്ക് അനുമതി നല്‍കണം. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ക്ക് വിമാന ടിക്കറ്റ് റീഫണ്ട് ചെയ്യണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി. നിര്‍ധന രോഗികള്‍ക്ക് കൊവിഡ് ഇതര ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും കന്യാകുമാരി ജില്ലാ ആശുപത്രിയില്‍ ആര്‍ സി സിയുടെ കാന്‍സര്‍ ചികിത്സാ കേന്ദ്രം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും സഞ്ചരിക്കുന്ന തപാല്‍ ഓഫീസുകളിലൂടെയും വിതരണം ചെയ്യും. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായഹസ്തം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

  • അസംഘടിത തൊഴില്‍ മേഖലക്ക് 15 കോടി അനുവദിച്ചു.
  • നഗര തൊഴിലുറപ്പിന് 41 കോടി.
  • തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 9.70 കോടി.
  • മെയ് മൂന്നു വരെ ഗ്രീന്‍ സോണില്ല.
  • കുടുംബശ്രീയുടെ സ്‌നേഹിത വഴിയും 360 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരിലൂടെയും ആവശ്യമായവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിംഗും.
  • വര്‍ക്ക് ഷോപ്പുകളും മൊബൈല്‍ ഫോണ്‍ കടകളും അടുത്തടുത്ത ദിവസങ്ങളില്‍ തുറക്കാം.
  • ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല.
  • 350 ജനകീയ ഹോട്ടലുകള്‍ തുടങ്ങി.
  • കുട്ടികള്‍ക്കായി “എന്റെ കൊറോണ പോരാളികള്‍” ഇ പോസ്റ്റ് പദ്ധതി.
  • അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണം.

Latest