Connect with us

Covid19

ആഗോളതലത്തില്‍ കൊവിഡ് മരണം 1,90,549 ആയി; 27 .ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

Published

|

Last Updated

ന്യൂയോര്‍ക്ക്  |ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 2,704,676ആയി ഉയര്‍ന്നു. പരിലേക്കെത്തി. 1,90,549 പേര്‍ക്ക് ഇതിനകം മരിച്ചു. യുഎസില്‍ വ്യാഴാഴ്ച മാത്രം 2325 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ അവിടുത്തെ ആകെ മരണം 49,845 ആയി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 26 ദശലക്ഷംപേര്‍ക്കാണ് അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ തൊഴില്‍ നഷ്ടമായത്. 1930 കളിലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ പിരിച്ചുവിടലുകളാണ് അമേരിക്കയില്‍ നടന്നുവരുന്നത്. ഇതിനിടെ ബിസിനസുകളേയും ആശുപത്രികളേയും സഹായിക്കുന്നതിനുള്ള 500 ബില്യണ്‍ ഡോളറിന്റെ പാക്കേജ് യുഎസ് പ്രിതിനിധിസഭ പാസാക്കി.

ഇറ്റലിയില്‍ 440 പേരാണ് വ്യാഴാഴ്ച മരിച്ചത്. സ്‌പെയിനില്‍ 464 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇറ്റലിയില്‍ പുതിയ ആളുകളിലേക്ക് രോഗം പകരുന്നത് പകുതിയായി കുറച്ചെന്ന് ഒരു പഠനം കണ്ടെത്തി. ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞാല്‍ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നും പഠനം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. 25,549 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്. 189,973 പേരിലേക്ക് രോഗം എത്തി. 57,576 പേര്‍ രോഗമുക്തി നേടുകയുണ്ടായി.

സ്‌പെയിനില്‍ ആകെമരണം22,157 ആയിട്ടുണ്ട്. ഫ്രാന്‍സില്‍ 516 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. യുകെയില്‍ 638 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ വ്യാഴാഴ്ച മരണസംഖ്യ കുതിച്ചുയര്‍ന്നിട്ടുണ്ട്. 407 പേരാണ് അവിടെ 24 മണിക്കൂറിനിടെ മരിച്ചു. 49,492 പേരാണ് ബ്രസീലില്‍ ആകെ രോഗബാധിതരായുള്ളത്. ഇതുവരെ 3,313 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്

---- facebook comment plugin here -----

Latest