Connect with us

Covid19

കൊവിഡ്; സഊദിയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

Published

|

Last Updated

ദമാം | കൊവിഡ് 19 ബാധിച്ച് സഊദിയിലെ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) യാണ് ദമാമില്‍ മരിച്ചത്. ഇതോടെ സഊദിയില്‍ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായതായി ഇന്ത്യന്‍ സ്ഥാപനപതി കാര്യാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മദീന- നാല്, മക്ക- മൂന്ന്, ജിദ്ദ- രണ്ട്, റിയാദിലും ദമാമിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലായി വൈറസ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്ക്.

മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാന്‍ റിയാദിലും കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് മദീനയിലും മരിച്ചു. ബദര്‍ ആലം, ഫഹ്റെ ആലം, മുഹമ്മദ് അസ്ലം ഖാന്‍ (ഉത്തര്‍ പ്രദേശ്), സയ്യിദ് സുലൈമാന്‍, തൗസീഫ് ബല്‍ബാലെ, ശൈഖ് ഉബെദുല്ല, ബര്‍ക്കത്ത് അലി അബ്ദുല്ലത്വീഫ് ഫക്കീര്‍ (മഹാരാഷ്ട്ര), ഖാന്‍ അസമത്തുല്ല, മുഹമ്മദ് സ്വാദിഖ് (തെലുങ്കാന ) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

Latest