Connect with us

Covid19

കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധന മരവിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ)  വര്‍ധിപ്പിച്ചത് ഈ കലണ്ടര്‍ വര്‍ഷം നടപ്പിലാക്കില്ല. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്. 2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവച്ചു. എന്നാല്‍, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ക്ഷാമബത്ത 17 ല്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ജനുവരി ഒന്ന് മുതല്‍ വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നത്. ക്ഷാമബത്താ വര്‍ധന വേണ്ടെന്നു വച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയോളം സര്‍ക്കാറിന് മിച്ചം വെക്കാനാകും.

Latest