Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്കിലെത്തി ആക്രമിച്ചതായി അര്‍ണബ് ഗോസാമി

Published

|

Last Updated

ന്യൂഡല്‍ഹി | രാത്രിയില്‍ ബൈക്കിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമി. ഭാര്യക്കൊപ്പം ഇന്നലെ രാത്രി വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞുനിര്‍ത്തി. കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിച്ച ഇവര്‍ കുപ്പിയിലുണ്ടായിരുന്ന ഒരു ദ്രാവകം കാറിന്റെ മുകളിലേക്ക് ഒഴിച്ചതായും വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകാരാണ് ആക്രണത്തിന് പിന്നില്‍. തന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കും. ഇത് സംബന്ധിച്ച് പരാതി നല്‍കും. സോണിയാ ഗാന്ധി, നിങ്ങള്‍ക്ക് കഴിയുന്നത്ര ഗുണ്ടകളെ നിങ്ങള്‍ ഇറക്കൂ, എന്റെ കാറ് തടയൂ, നിങ്ങള്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് അതൊക്കെ ചെയ്യൂവെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നു.

ഗുജറാത്തില്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളെയും വേര്‍തിരിക്കുന്നുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പ്രചരിപ്പിച്ച വ്യാജവാര്‍ത്തയെ താന്‍ പൊളിച്ചടുക്കി.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നും അര്‍ണബ് ചോദിച്ചിരുന്നു.

സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നാണ് അര്‍ണബ് പറയുന്നത്.

 

 

Latest