Connect with us

Covid19

നോയ്ഡയില്‍ ഒരു കുടുംബത്തിലെ ആറ് മലയാളികള്‍ക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | നോയിഡയില്‍ നഴ്‌സ് അടക്കം അഞ്ചംഗ മലയാളി കുടുബംത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
സൗത്ത് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നനഴ്സിനാണ് ആദ്യം കൊവിഡ് ബാധയുണ്ടായത്. പിന്നീട് ഇവരുടെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ സഹോദരിയുടെ 14 ദിവസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധയില്ല. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20,471 ആയി. ഇന്നലെ മാത്രം 1486 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതിനരം 652 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ രോഗികളുടെ എണ്ണവും മരണ നിരക്കും വലിയ തോതില്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 552 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഇതിനകം 5221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ 251 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഇന്നലെ 18 പേരാണ് മരിച്ചത്. ഇവിടത്തെ മരണ നിരക്ക് 95 ആയി. 2272 രോഗികളുള്ള ഗുജറാത്തില്‍ ഇന്നലെ 206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2156 രോഗികളും 47 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലത്തെ 76 അടക്കം 1596 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 മരണവും തമിഴ്‌നാട്ടിലുണ്ടായി. രാജസ്ഥാനില്‍ 1801 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ 1592 രോഗികളാണുള്ളത്. എന്നാല്‍ ഇവിടെ 84 പേര്‍ മരണപ്പെട്ടു.

 

Latest