Connect with us

Covid19

കൊവിഡ്: സാമ്പത്തിക മേഖലയിലുണ്ടായത് കനത്ത പ്രത്യാഘാതമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് വ്യാപനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിര്‍മാണ, ടൂറിസം മേഖലകളിലെ വളര്‍ച്ച, പ്രവാസികള്‍ അയയ്ക്കുന്ന പണം എന്നിവയാണ് ഉപഭോക്തൃ സംസ്ഥാനമായ നമ്മുടെ വാങ്ങല്‍ ശേഷിക്ക് പിന്‍ബലം നല്‍കിയിരുന്നത്. ഇവയിലെല്ലാം ഇടിവു വന്നിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ ഫലമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം നിലച്ച സ്ഥിതിയിലുമാണ്. എന്നാല്‍ ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ-ഭക്ഷ്യസുരക്ഷാ മേഖലകളില്‍ ചെലവ് ഇനിയും വര്‍ധിക്കുകയും ചെയ്യും.  കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കൊവിഡ് വൈറസ് വ്യാപനമുണ്ടായത്. എട്ട്-ഒമ്പത് ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തിയിരുന്നു. എന്നാല്‍ വികസനാധിഷ്ഠിത നടപടികളുമായി മുന്നോട്ടുപോയ കേരളത്തിന് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. രണ്ട് പ്രളയ ദുരന്തങ്ങളെ അഭിമുഖീകരിച്ച സംസ്ഥാനത്തിനാണ് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest