Connect with us

Covid19

ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ അധിക ഇന്‍സന്റീവ്; സേവനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് നിബന്ധനകള്‍ നോക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ മാര്‍ച്ച് മുതല്‍ കൊവിഡ് കാലയളവില്‍ പ്രതിമാസം ആയിരം രൂപ അധിക ഇന്‍സന്റീവായി നല്‍കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയ ജോലിയില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് പരിഗണിച്ചാണിത്. 26,475 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വിദേശത്ത് നിന്നും കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍, അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ജീവിത ശൈലീ രോഗമുള്ളവര്‍ എന്നിവരുടെ പട്ടിക തയാറാക്കുന്നതും ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും മറ്റും ആശാവര്‍ക്കര്‍മാരാണ്. അവരെ പ്രത്യേകം അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest