Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗം ഭേദമായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍- 7, കോഴിക്കോട്- 2, കോട്ടയം, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ അഞ്ചുപേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് പാലക്കാട് ജില്ലക്കാരനായ ഒരാളുടെ സാമ്പിള്‍ ഫലം നെഗറ്റീവായി.

ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 127 പേര്‍ ചികിത്സയിലാണ്. 29150 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 28804 പേരും ആശുപത്രിയില്‍ 346 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 19998 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകക്കും മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഹൗസ് സര്‍ജന്മാരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇരുവരും പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്.

 

Latest