Connect with us

Covid19

പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മയുടെ 20-ാമത്തെ പരിശോധന ഫലം നെഗറ്റീവ്

Published

|

Last Updated

പത്തനംതിട്ട |  കൊവിഡ് 19 ബാധിച്ച് കൊഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വടശ്ശേരിക്കര സ്വദേശിനിയുടെ 20-ാമത്തെ പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ 43 ദിവസമായി 62കാരി ആശുപത്രിയില്‍ കഴിയാന്‍ തുടങ്ങിയിട്ട്. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്നു ഇവര്‍. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14മുതല്‍ നല്‍കിയിരുന്നത്.

അടുത്ത ഒരു പരിശോധന ഫലംകൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രിവിടാന്‍ കഴിയും. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കും.

തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്നു നല്‍കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്‍കുന്ന മരുന്നാണിത്. ഇന്നോ അല്ലെങ്കില്‍ നാളെയോ ആയിരിക്കും ഇവരുടെ സാമ്പിള്‍ അടുത്തപരിശോധന്ക്ക് അയക്കുക.
ഇറ്റലിയില്‍ നിന്നു എത്തിയ റാന്നി സ്വദേശികളുടെ സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മകള്‍ നേരത്തെ അസുഖം മാറി ആശുപത്രി വിട്ടിരുന്നു.