Connect with us

International

കിം സുഖമായിരിക്കട്ടെ; അദ്ദേഹത്തിന് നല്ലത് വരട്ടെ- ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അദ്ദേഹത്തിന് നല്ലത് വരട്ടെ എന്നാശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്തകളില്‍ പറയുന്നത്പോലെയാണ് കിമ്മിന്റെ അവസ്ഥയെങ്കില്‍ നില ഗുരുതരമാണ്. എനിക്കിപ്പോള്‍ ഇത് മാത്രമേ പറാന്‍ കഴിയൂ. അദ്ദേഹം സുഖമായിരിക്കട്ടെ. അദ്ദേഹത്തിന് നല്ലത് വരട്ടെ- ട്രംപ് പറഞ്ഞു. വാര്‍ത്തകള്‍ സത്യമാണോ എന്ന് അറിയില്ലെന്നും കിം നല്ലരീതിയില്‍തന്നെ പോകുന്നുവെന്ന് കരുതുന്നെന്നും ട്രംപ് പറഞ്ഞു.

കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് നേരിട്ട് എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് വെളിപ്പെടുത്താന്‍ ട്രംപ് വിസ്സമതിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഇന്നലെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറച്ചുനാളുകളായി കിം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രില്‍ 15 ന് കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ രാഷ്ട്രപിതാവുമായ കിം സംഗിന്റെ ജന്മദിനാഘോഷചടങ്ങുകളിലും പങ്കെടുത്തിരുന്നില്ല.