Connect with us

Covid19

റമസാനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുന്നതിന് മുസ്‌ലിംനേതാക്കളുടെ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിശുദ്ദ റമാസാന്‍ മാസത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിന് മുസ്‌ലിം നേതാക്കള്‍ പിന്തുണ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുസ്‌ലിംനേതാക്കളുമായി മന്ത്രി നടത്തിയ വീഡിയോകോണ്‍ഡഫറന്‍സിലാണ് കൊവിഡ് വ്യാപനം തടയാന്‍ മുസ്‌ലിം നേതാക്കള്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ അറിയിച്ചത്.

മുസ്‌ലിംകള്‍ കൂടുതലായി പള്ളികളിലെത്തുന്ന റമസാന്‍ കാലത്തെ പ്രാര്‍ഥനകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. എന്നാല്‍ കൊവിഡ്19 വ്യാപന സാഹചര്യം മുന്നില്‍ കണ്ട് മുഴുവന്‍ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളോട് ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായും സഹകരിക്കുമെന്നായിരുന്നു മുസ്‌ലിംനേതാക്കള്‍ ഈ ആവശ്യത്തോട് പ്രതികരിച്ചത്.
തുടര്‍ന്ന് സാഹചര്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്ത മത നേതാക്കളെ മുഖ്യമന്ത്രി അഭിനനന്ദിച്ചു. റമസാനിലെ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ത്ഥനകളും ഇഫ്ത്വാറുകളും ഒഴിവാക്കാന്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.

റമസാന്‍ മാസത്തിലെ ഇഫ്ത്വാര്‍, ജുമുഅ, തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞി വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെക്കുമെന്നും അതാണ് ഈ സാഹചര്യത്തില്‍ നല്ലതെന്നും മതപണ്ഡിതന്മാര്‍ തന്നെ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കൊവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി.
അതേസമയം രോഗ പീഢയുടെ കാലത്ത്, ദാന ധര്‍മത്തിന് വലിയ പ്രാധാന്യമുള്ള റമസാനിലെ ഇത്തരം പ്രവര്‍ത്തികളുടെ ഫലം അര്‍ഹരുടെ കൈകളിലെത്താന്‍ സാഹചര്യം ഒരുങ്ങട്ടെ എന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി,  പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത ഇ കെ വിഭാഗം), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ), വി ടി അബ്ദുല്ലക്കോയ മദനി, എം ഐ അസീസ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, ഡോ. ഇ കെ അഷ്‌റഫ്, ഖമറുല്ല ഹാജി, അഡ്വ. എം താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവരും ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീലും വീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest