Connect with us

National

പരിശോധനക്കിടെ പാസ് ചോദിച്ച പോലീസുകാരനെ കൃഷി ഓഫീസര്‍ നടുറോഡില്‍ 'ശിക്ഷിച്ചു'

Published

|

Last Updated

പാറ്റ്‌ന | ലോക്ഡൗണില്‍ വാഹന പരിശോധനക്കിടെ പാസ് ചോദിച്ചതിന് ബിഹാറില്‍ പോലിസുകാരനെ നടുറോഡില്‍ “ശിക്ഷിച്ച്” ജില്ലാ കൃഷി ഓഫിസര്‍. അരാരിയ ജില്ലയിലെ ബൈര്‍ഗച്ചി ഛൗക്കിലാണ് സംഭവം.

കൃഷി ഓഫിസറുടെ വാഹനം തടഞ്ഞ് പാസ് ചോദിച്ചതിന് ഗണേഷ് തത്ത്മയെന്ന പോലീസുകാരനെ കൊണ്ട് “സിറ്റ് അപ്” ചെയ്യിക്കുകയായിരുന്നു. ഈ സമയം കൃഷി ഓഫിസര്‍ മനോജ് കുമാറിനെ ന്യായീകരിച്ച് ചെക്ക്‌പോസ്റ്റിന്റെ ചുമതലയുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അരാരിയ എസ് പി ധുരത് സയാലി മാധ്യമങ്ങളോട് പറഞ്ഞു. നിയമം പാലിക്കാന്‍ ശ്രമിച്ച പോലീസുകാരനെ അപമാനിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എനിക്ക് അത്യാവശ്യമായി വിഡിയോ കോണ്‍ഫറന്‍സ് മീറ്റിങ്ങിന് പോകണം. ഇല്ലെങ്കില്‍ നിന്നെ ഞാന്‍ ജയിലിലടച്ചേനേയെന്നും കൃഷി ഓഫിസര്‍ മനോജ് കുമാര്‍ ഭീഷണി മുഴക്കുന്നതും വീഡിയോവിലുണ്ട്.