Connect with us

Kerala

വാളയാര്‍ ചെക്ക് പോസ്റ്റില്‍ പുഴുവരിച്ച 3,500 കിലോ മീന്‍ പിടികൂടി

Published

|

Last Updated

പാലക്കാട് | വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 3,500 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി. ഒഡിഷയില്‍ നിന്ന് ചാവക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നു മീന്‍. പുഴുവരിച്ചു തുടങ്ങിയ മീനിന് ആഴ്ചകളോളം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസ് എടുത്തശേഷം മീന്‍ നശിപ്പിച്ചു.

അതേ സമയം കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മീന്‍ സ്റ്റാളുകളില്‍ നിന്ന് 800 കിലോ പഴകിയ മീന്‍ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. നഗരസഭയുടെ കീഴിലെ പുതിയ മാര്‍ക്കറ്റിലെ പതിനഞ്ചോളം സ്റ്റാളുകളില്‍ നിന്നാണ് പഴകിയ 800 കിലോ മീന്‍ കണ്ടെത്തിയ്. ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇവിടെ വില്‍പ്പന നടന്നിരുന്നില്ല. രൂക്ഷമായ ദുര്‍ഗന്ധം കൂടി അനുഭവപ്പെട്ടതോടെയാണ് നഗരസഭ ആരോഗ്യവിഭാഗം ഇവിടെ പരിശോധന നടത്തിയത്.