Connect with us

Covid19

ഖത്വറില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് വിസ പുതുക്കാതെ തന്നെ തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദോഹ | ഖത്വറില്‍ നിലവില്‍ ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് വിസ പുതുക്കാതെ തന്നെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചത്. വിമാന സര്‍വീസ് പൂര്‍ണമായി നിര്‍ത്തിയതോടെ നാട്ടില്‍ പോകാന്‍ പറ്റാതെ കുടുങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

വിദേശികള്‍ക്ക് അവരുടെ നാട്ടില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ വിമാന സര്‍വീസ് ആരംഭിച്ചാലുടന്‍ അവരെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest