Connect with us

Covid19

മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ അസാധാരണ നടപടിയാകാം: സ്പ്രിന്‍ക്ലറിൽ മുഖ്യമന്ത്രിക്ക് സിപിഎം സെക്രട്ടറിയേറ്റിന്റെ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിന്തുണ. കരാര്‍ സംബന്ധിച്ച എല്ലാ നടപടികളും സാധാരണ നില പുനസ്ഥാപിച്ച ശേഷം വിശമായി പരിശോധിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൊവിഡ് നേരിടുന്നതിന് സാങ്കേതിക വിദ്യ സ്വീകരിച്ചതടക്കമുള്ള എല്ലാ സര്‍ക്കാര്‍ നടപടികളേയും പിന്തുണക്കുകയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചൊവ്വാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം,വ്യക്തിവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കാ!യി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം.മാധ്യമങ്ങളില്‍ ഒരു വിഭാഗം നിലവിലെ സാഹചര്യത്തില്‍ നുണപ്രചാരണം നടത്തുന്നത് അപലപനീയമാണ്. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഏത് അസാധാരണ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവില്‍ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാറിനുണ്ടായത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുതെന്നും പ്രസ്താവനയില്‍ പറയുന്നു