Connect with us

Kerala

പ്രവാസികളെ ഉടനെ തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍; ഹരജികള്‍ 24ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി  |പ്രവാസികളായ ഇന്ത്യക്കാരെ ഉടനെ തിരികെ കൊണ്ടുവരാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വീണ്ടെും ഹൈക്കോടതിയെ ബോധിപ്പിച്ചത്.

പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് നേരത്തേ ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന്, ഓരോ രാജ്യത്തും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികളെ തിരികെ എത്തിച്ചാല്‍ അവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ എന്തെല്ലാം നടപടികളെടുത്തെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഹരജികള്‍ വീണ്ടും 24ന് പരിഗണിക്കും.

പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.ഇന്ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ വിഷയത്തില്‍ കേന്ദ്ര മാര്‍ഗരേഖയ്ക്ക് അനുസരിച്ചേ മുന്നോട്ടുപോകാനാവൂ എന്നും സുപ്രീംകോടതി പറഞ്ഞു.

Latest