Connect with us

Covid19

കൊവിഡ് 19: ഹറമുകളില്‍ ഈ വര്‍ഷം റമസാനില്‍ സമൂഹ ഇഫ്താര്‍ ഇല്ല; ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും

Published

|

Last Updated

മക്ക/മദീന | ഇരുഹറമുകളിലും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മക്കയിലും മദീനയിലും സമൂഹ ഇഫ്താര്‍ (നോമ്പ് തുറ) ഉണ്ടായിരിക്കില്ലെന്ന് ഇരുഹറം കാര്യ മേധാവി ശൈഖ് ഡോ: അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് അറിയിച്ചു. സമൂഹ ഇഫ്താറിന് പകരം അര്‍ഹരായവര്‍ക്ക് മക്ക, മദീന ഗവര്‍ണറേറ്റുകളുടെ സഹകരണത്തോടെ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ഇരുഹറമുകളിലും കൊവിഡ് വ്യാപനം കര്‍ശനമായി നിയന്ത്രണത്തിന്റെ ഭാഗമാണ് സമൂഹ ഇഫ്താര്‍ ഒഴിവാക്കിയതെന്നും ശൈഖ് സുദൈസി പറഞ്ഞു

ഈ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലും “ബിറന്‍ ബിമക്ക” കാമ്പയിനിന്റെ ഭാഗമായും പ്രവാചക നഗരിയായ മദീനയില്‍ “ഖൈറുല്‍ മദീന” കാമ്പയിനിന്റെ ഭാഗമായുമാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുക.