Connect with us

Kozhikode

തമിഴ്നാട്ടിൽ നിന്നുള്ള പഴകിയ മീൻ വടക്കൻ ജില്ലകളിലേക്ക് തെക്കൻ ജില്ലകളിൽ പരിശോധന വ്യാപകം

Published

|

Last Updated

കോഴിക്കോട് | തെക്കൻ ജില്ലകളിൽ പഴകിയ മീൻ വേട്ട വ്യാപകമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള മീൻ വടക്കൻ ജില്ലകളിലേക്ക് വ്യാപകമായി വരുന്നു.
തമിഴ്‌നാട്ടിൽ സീസൺ അവസാനിക്കുന്ന ഘട്ടത്തിലാണ് രാജ്യവ്യാപക ലോക്ക്ഡൗൺ നിലവിൽ വന്നത്. ഇതോടെ ഫ്രീസറിൽ സൂക്ഷിച്ച മത്സ്യം സാധാരണ ഗതിയിൽ ഭക്ഷ്യയോഗ്യമായിരുന്നു. എന്നാൽ കേരളത്തിലെ ചില്ലറ വിൽപ്പനക്കാരുടെ കൈകളിൽ എത്തുന്നതോടെ ഈ മത്സ്യം സൂക്ഷിക്കാൻ ആവശ്യമായ അളവിൽ ഐസ് ലഭിക്കാതായി. ഇതാണ് അഴുകിയ മീൻ വിൽപ്പനക്കെത്താൻ പ്രധാന കാരണം. അടച്ചുപൂട്ടൽ നടപ്പാക്കിയതോടെ അപൂർവം ഐസ് ഫാക്ടറികൾ മാത്രമാണ് പ്രവർത്തിച്ചത്. ഉൾനാടുകളിലും മലയോര മേഖലകളിലുമാണ് ഇത്തരത്തിൽ അഴുകിയ മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നത്.

ഐസ് ലഭ്യമല്ലാതായതോടെ മീൻ സൂക്ഷിക്കാൻ ഫോർമാലിൻ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും കോഴിക്കോട് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പി കെ ഏ ലിയാമ്മ സിറാജിനോട് പറഞ്ഞു.
ഇത്തരത്തിൽ പിടിച്ചെടുക്കുന്ന മത്സ്യം വ്യാപകമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരുടെ പേരിലും കേസെടുത്തിട്ടില്ല. ലോക്ക്്ഡൗണിന് ശേഷം കോഴിക്കോട് ജില്ലയിൽ മാത്രം 3,000 കിലോ മത്സ്യം നശിപ്പിച്ചതായി അവർ പറഞ്ഞു.
സാധാരണയായി തമിഴ്്നാട്ടിൽ നിന്ന് വരുന്ന മത്സ്യം മൊത്തമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചെറിയ വാഹനങ്ങളിൽ ഉൾ നാടുകളിലേക്ക് നേരിട്ട് എത്തുന്നതിനാൽ ഭക്ഷ്യ സുരക്ഷാ നിരീക്ഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് ഇതു വിൽക്കാൻ കഴിയുന്നു. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്നതിൽ ചെമ്മീൻ പോലെ ഭക്ഷ്യയോഗ്യമായതും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളം ലോക്ക്്ഡൗണിലേക്കു പോകുന്നതിന് മുന്നോടിയായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപവത്്കരിച്ചിരുന്നു.

ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പും ഇതിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ലോക്ക്്ഡൗണിനെ തുടർന്നുണ്ടായ മത്സ്യ ദൗർലഭ്യം ചൂഷണം ചെയ്യാനാണ് ചില കേന്ദ്രങ്ങൾ വ്യാപകമായി തമിഴ്‌നാട്ടിൽ നിന്ന് പഴകിയ മത്സ്യം ഇറക്കിയത്. ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് കിലോ പഴകിയ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുവന്ന മീനുകളിൽ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമാക്കാൻ മാറ്റിവച്ച മീൻ ഉൾപ്പെടെ ഉണ്ടായിരുന്നതായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളിൽ കണ്ടെത്തി. തമിഴ്‌നാട് തേങ്ങാപ്പട്ടണത്തുനിന്ന് തെക്കൻ ജില്ലകളിലേക്കു കൊണ്ടുവന്ന മീൻ മാസങ്ങൾ പഴക്കമുള്ളതായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest