Connect with us

Covid19

കൊവിഡ് സംബന്ധിച്ച് ആദ്യ ഘട്ടത്തിലേ മുന്നറിയിപ്പ് നല്‍കി: ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ |  കൊവിഡ് 19 ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന അമേരിക്കന്‍ ആരോപണം നിഷേധിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് രോഗബാധ മറ്റുരാജ്യങ്ങളിലേക്ക് പടര്‍ന്നു തുടങ്ങിയത് മുതല്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധയെ സംബന്ധിച്ച് യാതൊന്നും ഇതുവരെ മറച്ചുവെച്ചിട്ടില്ലെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഗ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.

ദുഷ്ട വൈറസ് പടര്‍ന്നുപിടിച്ചു തുടങ്ങിയ അന്നുമുതല്‍ എല്ലാ ലോക രാജ്യങ്ങളും ഇതിനെതിരെ പോരാടണമെന്ന് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന തുറന്നുകിടക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കേണ്ട കാര്യമില്ല. എല്ലാ രാജ്യങ്ങള്‍ക്കും ഒരേപോലെ ഒരേ സന്ദേശങ്ങള്‍ കൈമാറും. ഇത് രാജ്യങ്ങള്‍ക്ക് കോവിഡിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമാണെന്നും ടെഡ്രോസ് അദാനം പറഞ്ഞു.

ലോകാരോഗ്യ സംഘടനക്ക് നല്‍കുന്ന ഫണ്ട് വെട്ടിക്കുറച്ച അമേരിക്ക ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ചൈനക്ക് വേണ്ടി ഇവര്‍ വൈറസിന്റെ ഭീകരത മറച്ചുവെച്ചെന്നും ആരോപിച്ചിരുന്നു.