Connect with us

Covid19

തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ഥാടക സംഘത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ചെന്നൈ |  വാരാണസി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്ക് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് ജില്ലകളിലേക്ക് വാരാണസിയില്‍ നിന്ന് മടങ്ങിയെത്തിയ 127 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി അടക്കം കൊവിഡ് രൂക്ഷമായ ജില്ലയിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 127 അംഗ സംഘം എത്തിയത്.

ഫെബ്രുവരിയില്‍ യാത്ര തിരിച്ച സംഘം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാരാണാസിയില്‍ കുടുങ്ങി. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരോടൊപ്പം 20 ദിവസം ഇവര്‍ വാരാണാസിയില്‍ തങ്ങി. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്രദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ തീര്‍ഥത്ഥാടകരെ പ്രത്യേക ബസുകളില്‍ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ 127 പേരെ ഉടനെ തിരുവള്ളൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ ലക്ഷണമുള്ളവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.