Connect with us

Covid19

42 ദിവസമായിട്ടും കൊവിഡ് മുക്തമാകാതെ പത്തനംതിട്ടയിലെ വീട്ടമ്മ

Published

|

Last Updated

പത്തനംതിട്ട |  സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയിലെ വടശ്ശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62 വയസുള്ള വീട്ടമ്മ ഇനിയും രോഗമുക്തമായില്ല. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി അടുത്തിടപഴകിയതിതിനെ തുടര്‍ന്ന് വീട്ടമ്മക്കും മകള്‍ക്കും രോഗം ബാധിച്ചിരുന്നു. എന്നാല്‍ മകള്‍ നേരത്തെ വൈറസ് മുക്തയായി.

അമ്മ സുഖം പ്രാപിച്ച് ഒന്നിച്ച് മടങ്ങണമെന്ന ആഗ്രഹവുമായി മകള്‍ കോഴഞ്ചേരി ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മക്ക് രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മകള്‍ ഇന്നലെ നിരാശയോടെ മടങ്ങി. 42 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മക്ക് ഇതിനകം 19 ടെസ്റ്റുകള്‍ നടത്തിയെങ്കിലും എല്ലാം പോസറ്റീവാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

കാര്യമായ മറ്റ് രോഗങ്ങൊന്നും ഇവര്‍ക്കില്ലന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച എവര്‍മെക്റ്റിന്‍ മരുന്ന് നല്‍കിയിരുന്നു. ുടര്‍ന്നു നടത്തിയ പരിശോധനയിലും വീട്ടമ്മയുടെ ഫലം പോസിറ്റീവ് തന്നെയാണ്. ഇതിനാല്‍, തുടര്‍ചികിത്സ്‌ക്ക് ഉപയോഗിക്കേണ്ട മരുന്നുകളെക്കുറിച്ച് ആലോചിക്കാന്‍ മെഡിക്കല്‍ബോര്‍ഡ് വീണ്ടും ചേരും.

പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ലെങ്കിലും വീട്ടമ്മയില്‍നിന്ന് രോഗം പകരാനുളള സാധ്യത വളരെ കുറവാണെന്ന് ദേശീയ ആരോഗ്യദൗത്യം കോഓര്‍ഡിനേറ്റര്‍ ഡോ. എബി സൂഷന്‍ പറഞ്ഞു. 67 ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭദമായ കേസുകള്‍ വിദേശത്തുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.