Connect with us

Covid19

ശുചീകരണ തൊഴിലാളിക്ക് കൊവിഡ്: രാഷ്ട്രപതി ഭവനിലെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 പടര്‍ന്നുപടിക്കുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനിലും
വൈറസ് സ്ഥിരീകരിച്ചു. ഇവിടത്തെ ശുചീകരണ തൊഴിലാളിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാഷ്ട്രപതി ഭവനിലെ നൂറോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ശുചീകരണ തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് നിരവധി ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഇവരുടെയെല്ലാം ഫലം നെഗറ്റീവാണ്.