Connect with us

International

കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് സി എന്‍ എന്‍

Published

|

Last Updated

സിയോള്‍ | ലോകത്തെ ശക്തനായ ഭരണാധികാരികളില്‍ ഒന്നായ കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോ ഉന്നിന്റെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷമാണ് കിം അപകട നിലയിലെത്തിയതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ചാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഉത്തര കൊറിയന്‍ അധികൃതര്‍ ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല. ദേശീയ സുരക്ഷാ കൗണ്‍സിലും ദേശീയ ഇന്റലിജന്‍സ് ഡയറക്ടറും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കിമ്മിന് ഗുരതര സാഹചര്യമില്ലെന്ന് തെക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറച്ചുനാളുകളായി കിം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഏപ്രില്‍ 15ന് കിമ്മിന്റെ മുത്തച്ഛനും ഉത്തര കൊറിയയുടെ രാഷ്ട്രപിതാവുമായ കിം സംഗിന്റെ ജന്മദിനാഘോഷമായിരുന്നു. ഈ ചടങ്ങില്‍ കിം പങ്കെടുത്തിരുന്നില്ല. അമിത വണ്ണവും പുകവലിയും അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഹ്യാങ്‌സാന്‍ കൗണ്ടിയിലെ ഒരു വില്ലയില്‍ ചികിത്സയിലാണെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.