Connect with us

Covid19

വിദേശികള്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും

Published

|

Last Updated

വാഷിംഗ്ടണ്‍ |  രാജ്യത്ത് കൊവിഡ് മഹാമാരി മൂലം ആയിരങ്ങള്‍ മരണപ്പെടുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ്. അദൃശ്യ ശത്രുകളില്‍ നിന്ന് അമേരിക്കക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തെ തൊഴില്‍ സംരക്ഷക്ഷണവും ലക്ഷ്യമിട്ടാണ് വിദേശികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ വിസകള്‍ക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7,87,000 കടന്നു. നിയന്ത്രണങ്ങള്‍ നീക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നലെയും നടന്നു. കൊവിഡ് ബാധിച്ച് ഇതിനകം 42,458 പേര്‍ക്ക് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

 

Latest